പനച്ചിക്കാട്ടെ ലഹരി മാഫിയ സംഘത്തിനെതിരായ പോരാട്ടം ശക്തമാക്കി ജാഗ്രത ന്യൂസ് ലൈവും – സെൽഫോണിക്‌സ് കോട്ടയവും; പനച്ചിക്കാട് പഞ്ചായത്തിലെ ലഹരി മാഫിയയെപ്പറ്റി നിങ്ങൾക്ക് പരാതികളുണ്ടോ…? സെമിനാറിൽ പങ്കെടുത്ത് നിങ്ങൾ തുറന്ന് പറയാം; ജനകീയ പോരാട്ടത്തിൽ ജാഗ്രതയ്‌ക്കൊപ്പം അണി നിരക്കാം; സെമിനാറിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി ഡിജിറ്റൽ സമ്മാനങ്ങളും

കോട്ടയം: ലഹരി വിരുദ്ധ പോരാട്ടവുമായി ജാഗ്രത ന്യൂസ് ലൈവും – സെൽഫോണിക്‌സും കോട്ടയവും പനച്ചിക്കാട് പഞ്ചായത്തിലെത്തുമ്പോൾ നിങ്ങൾക്കും ഒറ്റക്കെട്ടായി അണിനിരക്കാം. പനച്ചിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ലഹരി പിടിമുറുക്കിയിട്ടുണ്ട്. ഈ ലഹരിയെ തുടച്ച് നിൽക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാനുള്ള അവസരമാണ് ജാഗ്രത ന്യൂസ് ലൈവും – സെൽഫോണിക്‌സ് കോട്ടയവും ചേർന്ന് ഒരുക്കുന്നത്. സമൂഹത്തിൽ നിന്നും ലഹരി എന്ന വിപത്തിനെ തുടച്ച് നീക്കാൻ നാട് ഒന്നിച്ച് നിൽക്കണമെന്ന സന്ദേശമാണ് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ജാഗ്രത ന്യൂസ് ലൈവ് ഒരുക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം മുന്നോട്ട് വയ്ക്കുന്നത്.

Advertisements

മെയ് 21 ന് ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് ജാഗ്രത ന്യൂസ് ലൈവിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി പനച്ചിക്കാട് പഞ്ചായത്തിൽ നടക്കുക. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസ് ബോധവത്കരണ ക്ലാസ് നയിക്കും. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു യോഗത്തിൽ അധ്യക്ഷത വഹിക്കും. സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ സജി, ബി.ജെ.പി പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് കെ.ജി ജയകൃഷ്ണൻ, സെൽഫോണിക്‌സ് കോട്ടയം പ്രതിനിധി ജയൻ എൻ.സി, ജാഗ്രത ന്യൂസ് ന്യൂസ് എഡിറ്റർ രാകേഷ് കൃഷ്ണ, ജാഗ്രത ന്യൂസ് മാർക്കറ്റിംങ് മാനേജർ ബിന്ദു എന്നിവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് സെൽഫോണിക്‌സ് കോട്ടയം സ്‌പോൺസർ ചെയ്യുന്ന ഡിജിറ്റൽ സമ്മാനവും ഉണ്ട്. പങ്കെടുക്കുന്നവർക്കെല്ലാം ഡിജിറ്റൽ സമ്മാനവും, ഒപ്പം നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യ ശാലിയ്ക്ക് പ്രത്യേക സമ്മാനവും ഉണ്ട്. പനച്ചിക്കാട് പഞ്ചായത്തിലെ ലഹരി മാഫിയ സംഘത്തെപ്പറ്റി പൊലീസിനു രഹസ്യ വിവരം നൽകാനും സംശയങ്ങൾക്ക് മറുപടി നൽകാനും അവസരം ഉണ്ട്.

Hot Topics

Related Articles