ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയോടൊപ്പം നില നിർത്താൻ സർക്കാർ ഇടപെടണം :സുരേഷ്‌കുറുപ്പ്

കോട്ടയം : അമ്പത് വർഷത്തിലേറെ പഴക്കമുള്ള കോട്ടയത്തെ കുട്ടികളുടെ കലാക്ഷേത്രമായ ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറി യോടൊപ്പം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയായ ജവഹർ ബാലഭവൻ സംരക്ഷണസമതി ബാലഭവൻ്റെ മുന്നിൽ നിന്നും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികൾ അടക്കം നൂറ്കണക്കിന് കലാകാരന്മാരുടെ റാലിയും ഗാന്ധിസ്ക്വയറിൽ സമ്മേളനവും നടത്തി. സമ്മേളനം അഡ്വ. കെ സുരേഷ് കുറുപ്പ് എക്സ് എം പി ഉദ്ഘാടനം ചെയ്തു.

Advertisements

പബ്ലിക് ലൈബ്രറി ഭരണ സമതി കുറച്ച് നാളുകളായി ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറി അങ്കണത്തിൽ ഒഴിവാക്കുന്നതിന് വേണ്ടി സത്യവിരുദ്ധ ആരോപണങ്ങൾ നടത്തി കുട്ടികളെയും രക്ഷകർത്താക്കളെയും അധ്യാപകരെയും ആശങ്കയിലാക്കുന്ന പ്രചാരണങ്ങൾ നടത്തുകയാണ്. ജവഹർ ബാലഭവൻ പ്രവർത്തനങ്ങൾക്ക് പതിനെട്ട് ലക്ഷം രൂപ വാർഷിക ഗ്രാൻറ് സാംസ്ക്കാരിക വകുപ്പ് നൽകുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണക്കാരായ നൂറ് കണക്കിന് കുട്ടികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ കലകൾ അഭ്യസിക്കാൻ കഴിയുന്ന ഈ സാംസ്ക്കാരിക കേന്ദ്രം നിലനിർത്താൻ കച്ചവട താലപ്പര്യക്കാർക്കെതിരെ സർക്കാർ സമഗ്രമായ അന്വേഷണം നടത്തി ബാലഭവൻ അവിടെ തന്നെ സംരക്ഷിച്ച് നിലനിർത്തണമെന്ന് സുരേഷ്കുറുപ്പ് ഉദ്‌ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മുനിസിപ്പൽ കൺസിലർ എസ് ജയകൃഷണൻ അധ്യക്ഷനായി.

സമരസമിതി സെക്രട്ടറി കെ എസ് പദ്മകുമാർ, രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ, കേരള കോണ്ഗ്രസ് സംസ്‌ഥാന സംസ്‌ഥാന ജനറൽ സെക്രട്ടറി ഏ കെ ജോസഫ്, ആർട്ടിസ്റ്റ് അശോകൻ, സമരസമിതി കൺവീനർ പി ജി ഗോപാലകൃഷ്ണൻ, കേരള കോൺഗ്രസ്സ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയോടൻ, ബി ജെ പി മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, ഡോ രാമകൃഷ്ണൻ, സിന്ധു എസ് പ്രഭു, ആരതി റോബിൻ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

Hot Topics

Related Articles