കോട്ടയം നഗരത്തിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ; ഇല്ലിക്കലിലും ചുങ്കത്തും റോഡിൽ മരം വീണു; കുമാരനല്ലൂരിൽ വീടിനു മുകളിൽ മരം ഒടിഞ്ഞു വീണു

കോട്ടയം: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീതിയിൽ. പലയിടത്തും വീടുകൾക്ക് മുകളിൽ മരം വീഴുകയും, റോഡിൽ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഇല്ലിക്കൽ അറുപറ ഭാഗത്ത് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് റോഡിലേയ്ക്ക് മരത്തിന്റെ ചില്ല ഒടിഞ്ഞു വീണത്. റോഡിൽ യാത്രക്കാരില്ലാതിരുന്ന സമയം ആയതിനാൽ വൻ അപകടം ഒഴിവായി. കോട്ടയത്ത് നിന്നും അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി മരക്കമ്പ് വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Advertisements

കോട്ടയം ചുങ്കത്ത് ദേശാഭിമാനിയ്ക്കു സമീപം മെഡിക്കൽ കോളേജ് റോഡിലേയ്ക്കു മരം വീണു. സമീപത്തെ സിഎംഎസ് സ്‌കൂളിന്റെ വളപ്പിൽ നിന്ന മരമാണ് റോഡിലേയ്ക്കു മറിഞ്ഞു വീണത്. ഇതേ തുടർന്ന് ഇവിടെയും ഗതാഗത തടസമുണ്ടായി. അഗ്നിരക്ഷാ സേന എത്തിയാണ് മരം വെട്ടിമാറ്റിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം കുമാരനല്ലൂരിൽ രാവിലെയുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിനു മുകളിൽ മരം വീണു. കുമാരനല്ലൂരിൽ സന്ദീപ് പുരയിടത്തിൽ നിന്ന മരമാണ് കുമാരനല്ലൂർ ആറാട്ട് കടവിൽ താമസിക്കുന്ന തേടമുറിയിൽ അനിയുടെ വീടിന്റെ പുരപ്പുറത്ത് വീണത്. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ മരം വെട്ടിനീക്കി.

Hot Topics

Related Articles