കോട്ടയം: സംഭരിച്ച നെല്ലിന്റെ വില ഉടൻ നല്കുക,
ഉല്പാദന ചെലവിന് ആനുപാതികമായി നെൽ വില നൽകുക. കിഴിവ് കൊള്ള അവസാനിപ്പിക്കുക, ‘കർഷകരോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, സംസ്ഥാന മുഖ്യമന്ത്രി നെൽകർഷകരുടെ പ്രശ്‌ന പരിഹാരത്തിന് ചർച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മെയ് 28ന് ബുധൻ രാവിലെ 10 മണിക്ക് കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നെൽകർഷകരുടെ ‘ആഗ്’ പ്രതിഷേധാഗ്‌നി സമരവും നടക്കും.നൂറുകണക്കിന് നെൽക്കർഷകർ രാവിലെ 10 മണിക്ക് ഗാന്ധി സ്‌ക്വയറിൽ നിന്നും അഗ്‌നി തെളിച്ച് പ്രകടനമായി കളക്ടറേറ്റിലേക്ക് നീങ്ങും.
Advertisements


