മലപ്പുറത്ത് കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു; ദാരുണ സംഭവം മകളുടെ വിവാഹ തലേന്ന്

മലപ്പുറം: മലപ്പുറം താനാളൂരിൽ കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചായക്കൊപ്പമായിരുന്നു സൈനബ കപ്പ് കേക്ക് കഴിച്ചിരുന്നത്.

Advertisements

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേക സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.

Hot Topics

Related Articles