അപകടത്തിൽപെട്ട കാറിൽ സ്കൂൾ ഐഡി കാർഡ്; തിരുവല്ല സ്വദേശിയായ യുവാവ് പീഡനക്കേസിൽ പിടിയിൽ

കടയ്ക്കൽ : അപകടത്തിൽപെട്ട കാറിൽ നിന്നു സ്കൂളിലെ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് കുടുങ്ങി. തിരുവല്ല പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു (20) ആണ് പിടിയിലായത്.

Advertisements

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയെ കഴിഞ്ഞ 2, 3 തീയതികളിൽ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചതായി പൊലീസ് പറ‍‍‍‍ഞ്ഞു. കഴി‍ഞ്ഞ ദിവസം ഭരതന്നൂരിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടു പോയി വിഷ്ണു പീഡിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടിയെ കൊണ്ടു പോയ കാർ പാങ്ങോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അപകടത്തിൽപെടുകയായിരുന്നു. പൊലീസ് കാർ പരിശോധിച്ചപ്പോൾ സ്കൂളിലെ ഐഡി കാർഡും ബാഗും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണുവിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.