സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍? സെറ്റുകളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കണം; ഡബ്ല്യുസിസി ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം എന്ന് ആവശ്യപ്പെട്ടുള്ള ഡബ്ല്യുസിസി ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ 2018ലാണ് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്.ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ കോടതിയെ നിലപാട് അറിയിച്ചിരുന്നു. ജനുവരി 31നാണ് ഹര്‍ജിയില്‍ കമ്മീഷനെ ഹൈക്കോടതി കക്ഷി ചേര്‍ത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവ് പറയുക.

Advertisements

പാര്‍വതി, അഞ്ജലി മേനോന്‍, പദ്മപ്രിയ എന്നിങ്ങനെ ഡബ്ല്യുസിസി അംഗങ്ങള്‍ പലരും സെറ്റുകളില്‍ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കണമെന്നും, ആഭ്യന്തരപരാതി പരിഹാരസമിതി വേണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഡബ്ല്യുസിസി സാംസ്‌കാരികവകുപ്പ് മന്ത്രിയെയും വനിതാകമ്മീഷന്‍ അധ്യക്ഷയെയും നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉടനടി പഠിച്ച് നിയമനിര്‍മാണമുണ്ടാകും.

തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ പുതിയ ചിത്രമായ 1744 വൈറ്റ് ഓള്‍ട്ടോ എന്ന ചിത്രത്തില്‍ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാന്‍ തീരുമാനമെടുത്തത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റില്‍ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി രൂപീകരിച്ചത്.

Hot Topics

Related Articles