മണിപ്പുഴ ഭഗവതി ക്ഷേത്ര കാണിക്ക മണ്ഡപത്തിന് നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം

തിരുവല്ല : മണിപ്പുഴ ഭഗവതി ക്ഷേത്ര കാണിക്ക മണ്ഡപത്തിന് നേരേ സാമൂഹ്യ വിരുദ്ധ ആക്രമണം. ആക്രമണത്തിൽ മണ്ഡപത്തിന്റെ ചില്ല് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന്റെ പിൻവശത്തെ കാണിക്ക മണ്ഡപത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവം സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രദേശത്തെ സി.സി ടി വി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പോലിസ് പറഞ്ഞു.

Advertisements

Hot Topics

Related Articles