കുടുംബശ്രീയുടെ കാർഷിക സംരംഭകർക്ക് ഫുഡ് ടെക്നോളജി പരിശീലനം

പാത്താമുട്ടം: കുടുംബശ്രീയുടെ കാർഷിക മേഖലയിലെ പ്രൊഡ്യൂസ്ഡ് ഗ്രൂപ്പുകൾക്ക് “വൺ ഡിസ്ട്രിക്ട് വൺ പ്രൊഡക്ട്” പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും സെയിന്റിക്സ് കോളേജ്, പാത്താമുട്ടം ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റും ചേർന്ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

Advertisements

കപ്പയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ, നിർമ്മാണത്തിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനാർഥികൾക്ക് വിശദമായ ക്ലാസുകൾ നൽകി. ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ റോസമ്മ, ഡോ: അഞ്ചു കെ.എ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ലാബ് അടിസ്ഥാനത്തിൽ പ്രാക്റ്റിക്കൽ സെഷനുകളും ഈ പരിപാടിയുടെ ഭാഗമായി നടന്നു. പരിശീലനാർത്ഥികൾക്ക് കാർഷിക മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് ഉത്സാഹവും പ്രചോദനവും ഈ ശില്പശാല നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് പ്രിൻസിപ്പൽ ഡോ: സുധ ടി പരിപാടി ഉദ്ഘാടനം ചെയ്തു. ഫുഡ് ടെക്നോളജി വിഭാഗം എച്ച്.ഒ.ഡി ഡോ: എൽസ സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ നന്ദി പറഞ്ഞു.

Hot Topics

Related Articles