കോട്ടയം : ന്യൂഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹദൂത് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള മാധ്യമ സൂര്യന്‍ പുരസ്‌കാരം സൂര്യ ന്യൂസ് ലൈവ് ചീഫ് ന്യൂസ് കോര്‍ഡിനേറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റിയംഗവുമായ നിയാസ് മുസ്തഫയ്ക്ക്. ദീപിക, കേരള കൗമുദി പത്രാധിപസമിതി അംഗമായിരുന്ന നിയാസിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട മാധ്യമ രംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ശനിയാഴ്ച രാവിലെ 10ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് പ്രഫ. എന്‍. ജയരാജ് പുരസ്‌കാരം സമ്മാനിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എ ചടങ്ങിൽ പങ്കെടുക്കും.
Advertisements


