മത്സ്യപ്രേമികൾക്ക് നിരാശ: ചാളയും അയലയും അപൂർവമായി

കൊടുങ്ങല്ലൂർ:കാലവർഷം നേരത്തെ എത്തിയിട്ടും ഇത്തവണ ഹാർബറുകളിൽ വേണ്ടത്ര മീൻ ലഭ്യമല്ല. പതിവായി സുലഭമായി കിട്ടുന്ന അയല, ചാള തുടങ്ങിയവ ഇപ്പോൾ കിട്ടാക്കനിയായി മാറിയിട്ടുണ്ട്. മത്സ്യവരവ് കുറഞ്ഞതോടെ വിപണികളിൽ വില കൂടി, സാധാരണക്കാരുടെ അടുക്കളയ്ക്കും ആഘാതമുണ്ടാക്കി.ട്രോളിംഗ് നിരോധനം പിൻവലിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കടലിൽ പ്രതീക്ഷിച്ച പോലെ മീൻ ലഭിക്കുന്നില്ല. ആഴക്കടലിൽ ആദ്യം കിട്ടിയിരുന്ന കിളിമീൻ, കരിക്കാടി ചെമ്മീൻ, കൂന്തൽ, കണവ, നീരാളി മുതലായവയുടെ വരവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. തീരക്കടലിൽ പ്രത്യക്ഷപ്പെടുന്ന ചാള പോലുള്ള മീനുകളെപ്പോലും കാണാനാവാത്ത അവസ്ഥ. ആകെ കിട്ടുന്നത് കുറച്ച് ചൂട മാത്രം.മത്സ്യ ലഭ്യത കുറഞ്ഞതോടെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് പരമ്പരാഗത തൊഴിലാളികളാണ്. കടലിൽ പോയാൽ മീൻ കിട്ടാതെ തിരിച്ചു വരേണ്ട അവസ്ഥ.

Advertisements

40 തൊഴിലാളികൾ പോകുന്ന വള്ളത്തിന് കുറഞ്ഞത് 35,000 രൂപയെങ്കിലും ചെലവാകും. എന്നാൽ പലപ്പോഴും ആ ചെലവുപോലും തിരിച്ചു കിട്ടാതെ വള്ളങ്ങൾ തുറമുഖത്ത് എത്തുന്നു. 30 വള്ളങ്ങൾ പോയാൽ അഞ്ചെണ്ണത്തിനാണ് മാത്രം എന്തെങ്കിലും മീൻ കിട്ടുന്നത്.പ്രതിദിന നഷ്ടങ്ങൾ മൂലം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് വള്ളങ്ങൾ കടലിൽ ഇറങ്ങുന്നത്. തീരക്കടലിൽ കിട്ടുന്ന മീനുകളാണ് ഇപ്പോഴത്തെ പ്രധാന ആശ്രയം. ഹാർബറുകളിൽ വേണ്ടത്ര മീൻ ലഭ്യമല്ല. പതിവായി സുലഭമായി കിട്ടുന്ന അയല, ചാള തുടങ്ങിയവ ഇപ്പോൾ കിട്ടാക്കനിയായി മാറിയിട്ടുണ്ട്. മത്സ്യവരവ് കുറഞ്ഞതോടെ വിപണികളിൽ വില കൂടി, സാധാരണക്കാരുടെ അടുക്കളയ്ക്കും ആഘാതമുണ്ടാക്കി.ട്രോളിംഗ് നിരോധനം പിൻവലിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും കടലിൽ പ്രതീക്ഷിച്ച പോലെ മീൻ ലഭിക്കുന്നില്ല. ആഴക്കടലിൽ ആദ്യം കിട്ടിയിരുന്ന കിളിമീൻ, കരിക്കാടി ചെമ്മീൻ, കൂന്തൽ, കണവ, നീരാളി മുതലായവയുടെ വരവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. തീരക്കടലിൽ പ്രത്യക്ഷപ്പെടുന്ന ചാള പോലുള്ള മീനുകളെപ്പോലും കാണാനാവാത്ത അവസ്ഥ. ആകെ കിട്ടുന്നത് കുറച്ച് ചൂട മാത്രം.മത്സ്യ ലഭ്യത കുറഞ്ഞതോടെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് പരമ്പരാഗത തൊഴിലാളികളാണ്. കടലിൽ പോയാൽ മീൻ കിട്ടാതെ തിരിച്ചു വരേണ്ട അവസ്ഥ. 40 തൊഴിലാളികൾ പോകുന്ന വള്ളത്തിന് കുറഞ്ഞത് 35,000 രൂപയെങ്കിലും ചെലവാകും. എന്നാൽ പലപ്പോഴും ആ ചെലവുപോലും തിരിച്ചു കിട്ടാതെ വള്ളങ്ങൾ തുറമുഖത്ത് എത്തുന്നു. 30 വള്ളങ്ങൾ പോയാൽ അഞ്ചെണ്ണത്തിനാണ് മാത്രം എന്തെങ്കിലും മീൻ കിട്ടുന്നത്.പ്രതിദിന നഷ്ടങ്ങൾ മൂലം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് വള്ളങ്ങൾ കടലിൽ ഇറങ്ങുന്നത്. തീരക്കടലിൽ കിട്ടുന്ന മീനുകളാണ് ഇപ്പോഴത്തെ പ്രധാന ആശ്രയം.

Hot Topics

Related Articles