കൊച്ചി : കെ.എൽ.സി.എ. കൊച്ചി രൂപത സ്കോളർഷിപ്പ് വിതരണവും ആദരവും അനുമോദനവും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് റവ.ഡോ.ജോഷി മയ്യാറ്റിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. രൂപതാ പ്രസിഡന്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗം കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറിയും പി.ഒ.സി. ഡയറക്ടറുമായ ഫാ.തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.


യോഗത്തിൽ കൊച്ചി മെട്രോപോളിറ്റൻ ചെയർപേഴ്സൺ ബെന്നി ഫെർണാണ്ടസിനെയും എറണാകുളം ജില്ലയിൽ ഹൈയർ സെക്കണ്ടറിയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ ഏക സ്ഥാപനമായ തോപ്പുംപടി സെ. സെബാസ്റ്റിൻ സ്കൂളിനെയും പ്രത്യേകം അനുമോദിച്ചു. യോഗത്തിൽ രൂപതയിലെ മികച്ച പ്രധാന അദ്ധ്യാപകരെയും , അദ്ധ്യാപകരെയും , വിവിധ വിദ്യാഭ്യാസ-കായിക തലങ്ങളിൽ ഉന്നത സ്ഥാനങ്ങൾ നേടിയവരെയും ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോൺ. ഷൈജു പര്യാത്തുശ്ശേരി, ഫാ.ആന്റണി കുഴിവേലിൽ, ഫാ. മാക്സൺ കുറ്റിക്കാട്ട്, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ബെന്നി കുഴിവേലിൽ, സാബു കാനക്കാപ്പള്ളി, ഡാനിയ ആന്റണി, സ്മിത അലോഷ്യസ്, സിന്ധുജസ്റ്റസ്, ഷാജു ആനന്ദ ശ്ശേരി, സെബാസ്റ്റിൻ കെ.ജെ., ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി, ജെസി കണ്ടനാം പറമ്പിൽ പ്രസംഗിച്ചു.


