ന്യൂഡൽഹി: ജിഎസ്ടിയിൽ വൻ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്ടി കൗൺസിൽ എടുത്ത തീരുമാനപ്രകാരം ഇനി മുതൽ രണ്ട് സ്ലാബുകളിലായിരിക്കും നികുതി നിരക്കുകൾ 5 ശതമാനവും 18 ശതമാനവും. സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.സാധാരണക്കാരെ മുൻനിർത്തിയുള്ള ഈ പരിഷ്കരണം അനുസരിച്ച്, ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയർ ഓയിൽ, 2500 രൂപ വരെയുള്ള വസ്ത്രങ്ങളും ചെരുപ്പുകളും 5% ജിഎസ്ടി സ്ലാബിലാകും. പനീർ, വെണ്ണ, ചപ്പാത്തി, ജീവൻ രക്ഷാ മരുന്നുകൾ, വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.
പ്രധാന മാറ്റങ്ങൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
*5% നികുതി – നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെയുള്ള വസ്ത്രങ്ങളും ചെരുപ്പുകളും, ഗ്ലൂക്കോമീറ്റർ, കണ്ണാടി, സോളാർ പാനലുകൾ.
*18% നികുതി – ടി.വി., സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ. കൂടാതെ, 350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28ൽ നിന്ന് 18 ശതമാനമായി കുറയും.
* 40% നികുതി – ആഡംബര കാറുകൾ, ഇടത്തരം-വലിയ കാറുകൾ, സ്വകാര്യ വിമാനങ്ങൾ.അതേസമയം, പാൻ മസാല, സിഗരറ്റ് എന്നിവയ്ക്ക് വില കൂടും. നഷ്ടപരിഹാര സെസ് തുടരുമെന്നും ഇതിനെതിരെ പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.


