കോട്ടയം : സാമ്പത്തിക സാക്ഷരത ക്യാമ്പയിനുമായി സി എം എസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർഥികൾ കോട്ടയം ഗവണ്മെന്റ് മോഡൽ സ്കൂളിൽ എത്തി. അഞ്ചു മുതൽ ഹയർ സെക്കന്ററി വരെ ഉള്ള വിദ്യാർഥികൾക്കായുള്ള പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദ് വി രാജൻ ഉദ്ഘാടനം ചെയ്തു. അധ്യാപകരയായ ഗീത വിജയൻ, പ്രമോദ്, ടെസ്സി എന്നിവർ ആശംസകൾ അറിയിച്ചു.
ക്ലാസ്സിലെ മുഴുവൻ വിദ്യാർഥികളുടെയും പങ്കാളിത്തം ഈ ക്യാമ്പയിനിങ്ങിൽ ഉറപ്പാക്കാനായി എന്ന് പരിപാടിയുടെ വിദ്യാർഥി കോർഡിനേറ്റർമാരായ ഐശ്വര്യ എസ് കുമാർ, നേഹ പ്രകാശ് എന്നിവർ പറഞ്ഞു. കഥയും, കളിയും, ചിരിയുമായി സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വരുമാന വിനിയോഗത്തെ പറ്റിയും പറഞ്ഞുകൊടുത്തുകൊണ്ട് കൊച്ചു കൂട്ടുകാർക്കു ബികോം വിദ്യാർഥികൾ ക്ലാസുകൾ നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമ്പത്തിക സാക്ഷരത ക്യാമ്പയിനുമായി സ്കൂളുകളിലേക്ക് എത്തുന്നത് എന്ന് വകുപ്പ് മേധാവി ഡോ.മിന്നി മേരി നൈനാൻ അറിയിച്ചു. ഫാക്കൾട്ടി അഡ്വൈസർ ഡോ. ജിഷ മേരി മാത്യു, സീനിയർ ഫാക്കൽറ്റി അഡ്വൈസർ
ഡോ. റ്റിൽഡാ മേരി ഡാനിയേൽ എന്നിവർ നിർദ്ദേശങ്ങൾ നൽകി. പരിപാടിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്കും, അധ്യാപകർക്കും കുടുക്ക വിതരണവും നടത്തി.


