എരുമേലി : എൻസിപി (എസ്) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉണ്ണിരാജ് പത്മാലയത്തിന്റെ അധ്യക്ഷതയിൽ
ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
മിർഷാഖാൻ മങ്കാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
മൂന്നാം തവണയും ബിജെപി സർക്കാർ അധികാരത്തിൽ വന്നിട്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏരുമേലിയിൽ എയർപോർട്ടിന്റെ കാര്യത്തിലോ ,ശബരി റെയിൽവേയുടെ കാര്യത്തിലോ ഇതുവരെയും ജനങ്ങൾക്ക് തൃപ്തികരമായ രീതിയിൽ തീരുമാനമായിട്ടില്ലന്ന് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനെതിരെ മെമ്മോറാണ്ടം തയ്യാറാക്കി കേരള മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിക്കാനും , പ്രധാനമന്ത്രിയെ അറിയിക്കുവാനും ഉള്ള എൻസിപി(എസ്)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. പി എ ശാലു, അനിത കല്യാണി, ഇബ്രാഹിം, റാഫി, ശ്രീലക്ഷ്മി തെക്കുംപ്ലാക്കൽ,ബൈജു കൊടിത്തോട്ടം,രാകേന്ദു പറത്താനം, അരുൺമൈലംമൂട്ടിൽ, ഷിയാസ് വാഹിരിയിൽ,ജസ്റ്റിൻ,അജേഷ്
ഏന്തയാർ,അഖിൽ കൂട്ടിക്കൽ,ശ്രീദേവി, അഷറഫ് ഒലിക്കൽ പതാലിൽ, സീതുമോൾ ഇളങ്കാട്, ഷിജോ ,എന്നിവർ പ്രസംഗിച്ചു.


