കുറവിലങ്ങാട് : ഭിന്നശേഷിക്കാരെ ചേർത്ത് പിടിക്കാനും മുഖ്യധാരയിലെത്തിക്കുന്നതിനും സമൂഹത്തിന് കടമയുണ്ടെന്നും ഹൃദയപൂർവ്വം പരിപാടി മാതൃകാപരമാണെന്നും അഡ്വ. മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കുറവിലങ്ങാട് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ‘ഹൃദയപൂർവ്വം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻമാരായ എം എൻ രമേശൻ, ടെസ്സി സജീവ്, ബ്ലോക്ക് മെമ്പർ സിൻസി മാത്യു, മെമ്പർമാരായ ജോയിസ് അലക്‌സ്, ലതിക സാജു, ബേബി തൊണ്ടാംകുഴി, സെക്രട്ടറി പ്രസന്ന എസ് റ്റി, ഉഴവൂർ ബ്ലോക്ക് സിഡിപിഒ അംബിക എൽ, ഐസിഡിഎസ് സൂപ്പർവൈസർ അഞ്ജു ട്രീസ ജോയി, ഹോളിക്രോസ് സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബോബി പോൾ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദയപൂർവ്വം എന്ന പേരിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിൽ 75 പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ചെണ്ട വാദ്യം സിംഗിൾ, ഗ്രൂപ്പ്, സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഭരത നാട്യം, സംഘഗാനം, ഭക്തി ഗാനം, മാപ്പിളപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ 18 ഇനങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. അംഗൻ വാടി വർക്കർമാർ, സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപകർ, കളത്തൂർ ബി ആർ സി ട്രെയിനേഴ്‌സ് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും പ്രസിഡന്റ് മിനി മത്തായി നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ സജികുമാർ, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ കെ, ജോയിസ് അലക്‌സ്, രമ രാജു, ബേബി തൊണ്ടാംകുഴി, എം എം ജോസഫ്, എന്നിവർ പ്രസംഗിച്ചു.


