കോട്ടയം : റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കോട്ടയം മെഡിക്കൽ കോളേജിന് ഓണസമ്മാനമായി വാട്ടർ പ്യൂരിഫയറും വാട്ടർ കൂളറും കൈമാറി.
മെഡിക്കൽ കോളേജിലെ പുതുതായി മാറ്റിയ സർജിക്കൽ വാർഡിലേക്കാണ് റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രൽ വാട്ടർ പ്യൂരിഫയറും കൂളറും സംഭാവന ചെയ്തത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ സംഭാവന ഏറ്റുവാങ്ങി.
സോൺ 36 അസിസ്റ്റന്റ് ഗവർണർ ആർടിഎൻ എം പി എച്ച് എഫ് ജോജോ അലക്സാണ്ടർ വർഗീസ്, ക്ലബ് പ്രസിഡന്റ് എം പി എച്ച് എഫ് ഡോ. രാജേഷ് കുമാർ, മുൻ പ്രസിഡന്റ് തോമസ് തോമസ്, സെക്രട്ടറി ഡോ. സുബിൻ ഇബി, മറ്റ് മുതിർന്ന റോട്ടേറിയൻമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Advertisements




