കോട്ടയം ലഹരിക്കെതിരെ ഹെൽത്തി ചോയ്‌സ് എന്ന സന്ദേശവുമായി എക്‌സൈസ് വിമുക്തി മിഷൻ

കോട്ടയം: എംഡി സെമിനാരി ഹൈ സ്‌കൂളിൽ ജില്ലാ എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഹെൽത്തി ചോയിസ് എന്ന സന്ദേശം ഉൾപ്പെടുത്തി ബോധവൽക്കരണ സെമിനാർ നടത്തി.പുതു തലമുറയിൽ പെട്ട
വിദ്യാർത്ഥികളും, യുവാക്കളും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ ജീവിതത്തിൽ നടത്തണമെന്നതിന്റെ പ്രചരണമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

Advertisements

എൻസിസി, എസ് പി സി, ജൂനിയർ റെഡ് ക്രോസ്, വിമുക്തി ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു.സ്‌കൂൾ ഹെഡ്മാസ്റ്റർ ധനേഷ് പി ജോൺ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ അനീഷ കെ.എസ് ആശംസ അറിയിച്ചു. വിമുക്തിമെന്റർ ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 600 ഓളം പേർ പങ്കെടുത്തു.

Hot Topics

Related Articles