കോട്ടയം തൃക്കൊടിത്താനത്ത് പെൺകുട്ടിയെ പിൻതുടർന്നും മെസേജ് അയച്ചും ശല്യം ചെയ്തു ഭീഷണിപ്പെടുത്തി; വീഡിയോ കോൾ ചെയ്തില്ലെങ്കിൽ ഭർത്താവിനെ മേസ്ജ് കാട്ടുമെന്നും ഭീഷണി; തൃക്കൊടിത്താനത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ചങ്ങനാശേരി: പെൺകുട്ടിയെ പിൻതുടർന്ന് ശല്യം ചെയ്യുകയും, നിരന്തരം ഫോണിൽ മെസേജ് അയക്കുകയും വീഡിയോ കോൾ് ചെയ്തില്ലെങ്കിൽ സന്ദേശങ്ങൾ ഭർത്താവിനെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കൊടിത്താനം മാടപ്പളളി പരപ്പൊഴിഞ്ഞ കോളനി ഭാഗത്ത് പ്ലാമ്മൂട്ടിൽ ഷിനു ഷിബുവിനെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

പെൺകുട്ടിക്ക് മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ ഫോണിലൂടെ മെസ്സേജ് അയച്ചും, മെസ്സേജുകൾ ഭർത്താവിനെ കാണിച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പണവും മൊബൈൽ ഫോണും അപഹരിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയിടെ ഫോൺ നമ്പർ സംഘടിപ്പിച്ച് 2024 ജനുവരി മുതൽ മെസ്സേജ് അയച്ച പ്രതി, മെസ്സേജുകൾ ഭർത്താവിനെ കാണിച്ചുകൊടുക്കും എന്ന പറഞ്ഞ് ഭീഷണിപ്പെടുത്തി വീഡിയോ കോൾ ചെയ്യണമെന്ന് പറഞ്ഞ് നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്യുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും അപഹരിക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയാണുണ്ടായത്. പരാതി ലഭിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ എം ജെ അരുണിന്റെ നേത്യത്യത്തിലുളള പോലീസ് സംഘമാണ് പ്രതിയെ പിൻതുടർന്ന് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles