വയനാട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. അപ്പച്ചന് വയനാട് ഡിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെച്ചു. ഗ്രൂപ്പ് പോരുകള്‍ അതി രൂക്ഷമാവുകയും നേതാക്കള്‍ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുകയും ചെയ്തതിനു പിന്നാലെയാണ് രാജി.അപ്പച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തിനു പിന്നാലെ, നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യം, ഡിസിസി ഭാരവാഹിയുടെ ആത്മഹത്യ തുടങ്ങി ഗൗരവതരമായ പ്രശ്നങ്ങള്‍ വയനാട്ടിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. ഇതെല്ലാം സംഘടനാ തലത്തിലെ ഭിന്നതകള്‍ക്ക് ആക്കംകൂട്ടി. പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ രണ്ട് ആഴ്ചയോളം പര്യടനം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് മെമ്ബറുടെ ആത്മഹത്യ ഉള്‍പ്പെടെ ഉണ്ടാകുന്നത്. പിന്നാലെ എന്‍.എം. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമവുമുണ്ടായി. ഇക്കാര്യങ്ങളില്‍ ഹൈക്കമാന്‍ഡ് അടക്കം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ നേതൃതലത്തില്‍ മാറ്റംവേണമെന്ന് ഹൈക്കമാന്‍ഡ് അടക്കം ആവശ്യപ്പെടുകയായിരുന്നു. പിന്നാലെയാണ് അപ്പച്ചന്റെ രാജി. പ്രിയങ്കാ ഗാന്ധി മണ്ഡലം പര്യടനം കഴിഞ്ഞ് തിരികെപ്പോയി ദിവസങ്ങള്‍ക്കകമാണ് രാജിയുണ്ടാവുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ പേരില്‍ ബത്തേരി അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന വായ്പ കെപിസിസി അടച്ചുതീര്ക്കുകയുംകൂടി ചെയ്തതോടെ പ്രശ്നം തണുക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.


