മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജിക്കൽ സാമഗ്രികളുടെ കുറവ് പരിഹരിക്കണം : അഡ്വ. ടി. വി. സോണി

കോട്ടയം: മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഓർത്തോ, ന്യൂറോ സർജറി, ജനറൽ സർജറി, നെഫ്രോളജി, യൂറോളജി തുടങ്ങിയ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിൽ ഒരു വർഷമായി സർജിക്കൽ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നും,പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
പരിഹരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി യുടെ പ്രതിനിധി ജില്ലാ വികസന സമിതി മെമ്പർ അഡ്വ. ടി. വി. സോണി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.

Advertisements

മെഡിക്കൽ കോളേജിൽ ഹൃദയ ചികിത്സാ സാമഗ്രികൾക്കുള്ള ക്ഷാമം പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമെന്നും
ടി. വി. സോണി യുടെ ആവശ്യത്തിൽ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ഒരു വർഷക്കാലമായി മെഡിക്കൽ കോളേജ് വികസന സമിതി യോഗം ചേരുന്നില്ലെന്നു ടി. വി. സോണി വികസന സമിതി യോഗത്തിൽ കുറ്റപ്പെടുത്തി.മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വികസന സമിതി യോഗം ഉടൻ വിളിച്ചു കൂട്ടുവാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വികസന സമിതി യോഗത്തിൽ ടി. വി.സോണിയെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആർപ്പുക്കര ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്ലേ ഗ്രൗണ്ടിനു കാട് പിടിച്ച അവസ്ഥക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്നും വികസന സമിതി യോഗത്തിൽ ടി. വി. സോണിയുടെ ആവശ്യ ത്തിൽ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു.

Hot Topics

Related Articles