കോട്ടയം: ചോദിച്ചത് ചിക്കന്റെ ചെസ്റ്റ് പീസ് , കിട്ടിത് വിംങ്സ് പീസ്..!! ചോദ്യം ചെയ്ത തിരുവഞ്ചൂർ സ്വദേശിയെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി മർദിച്ചതായി പരാതി. വയനാട് സ്വദേശിയും തിരുവഞ്ചൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന നിധിനാ(34)ണ് മർദനമേറ്റതായി പരാതിപ്പെട്ടത്. ശനിയാഴ്ച രാത്രി 09.30 ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ താര റസ്റ്ററന്റിലാണ് ഇദ്ദേഹം ഭക്ഷണം കഴിക്കാനായി എത്തിയത്.
റസ്റ്ററന്റിൽ എത്തിയ ഇദ്ദേഹം പൊറോട്ടയും ചിക്കനും ആണ് ഓർഡർ ചെയ്തത്. പൊറോട്ടയ്ക്കൊപ്പം ലെഗ് പീസ് വേണ്ട ചെസ്റ്റ് പീസ് മതിയെന്ന് നിധിൻ ഹോട്ടലിലെ സപ്ലൈയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊറോട്ടയ്ക്കൊപ്പം എത്തിച്ചു നൽകിയത് കോഴിയുടെ ചിറകിന്റെ ഭാഗമായ വിംങ്സ് പീസാണ്. ഇത് ലഭിച്ചതിനു പിന്നാലെ സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളിയോട് ഇത് വേണ്ടെന്നും മാറ്റി നൽകണമെന്നും നിധിൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേണമെങ്കിൽ കഴിച്ചാൽ മതിയെടാ എന്ന് ആക്രോശിച്ച ഇതര സംസ്ഥാനക്കാരനായ സപ്ലൈയർ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് നിധിൻ പരാതിപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ നിധിന്റെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. തുടർന്ന്, ഹോട്ടൽ ഉടമയെ കണ്ട് നിതിൻ കാര്യം പറഞ്ഞു. എന്നാൽ, ഇതിനു ശേഷം സപ്ലൈയറായ ഇതര സംസ്ഥാന തൊഴിലാളി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടതായി ഹോട്ടൽ ഉടമകൾ പറയുന്നു. ഇതിന് ശേഷം നിധിനെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം നിധിനെ ഏറ്റുമാനൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നിധിൻ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. വിഷയവുമായി ബന്ധപ്പെട്ട് ജാഗ്രത ന്യൂസ് ലൈവിൽ നിന്നും ഏറ്റുമാനൂർ താര ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടെങ്കിലും സംഭവം സംബന്ധിച്ചു വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.

