വഴിയിൽ മൂത്രമൊഴിക്കാൻ ഇറക്കി:കൈവിലങ്ങ് ഊരി രക്ഷപ്പെട്ട അച്ഛൻ-മകൻ; മലയോര മേഖലയിൽ പൊലീസ് തിരച്ചിൽ

പാലോട് :പാലോട് സെന്റ് മേരീസ് പള്ളിയടക്കം അഞ്ചു കടകളിൽ ഒറ്റരാത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്ത്‌ലവി, പിതാവ് അയൂബ്ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്.വയനാട്ടിൽ നിന്ന് പിടികൂടി പാലോട്ടേക്ക് കൊണ്ടുവരുന്നതിനിടെ കടയ്ക്കൽ ചുണ്ടയിലാണ് സംഭവം നടന്നത്. മൂത്രമൊഴിക്കാനായി വാഹനം നിർത്തി ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഒരാളുടെ കൈവിലങ്ങ് ഊരി. അതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു.

Advertisements

പ്രതികൾ രക്ഷപ്പെട്ട പ്രദേശം കൃഷിയിടങ്ങളും കാടുകളും നിറഞ്ഞ മലയോര മേഖലയായതിനാൽ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്.നന്ദിയോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിച്ചാണ് ഇവർ മോഷണങ്ങൾ നടത്തിയത്. മോഷണം നടന്ന പിറ്റെന്നാൾ തന്നെ ഉടമയെ അറിയിക്കാതെയും താക്കോൽ തിരികെ നൽകാതെയും വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴികാട്ടിയായത്. പെരിങ്ങമ്മല മേഖലയിലടക്കം നിരവധി മോഷണങ്ങളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. നാട്ടുകാർ പിടികൂടിയ അനുഭവവും ഇവർക്കുണ്ടെന്ന് പൊലീസ് പറയുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലടക്കം കേസുകളുണ്ട്.

Hot Topics

Related Articles