മലപ്പുറത്ത് 48 കാരൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ:സുഹൃത്തുക്കളായ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറത്ത് 48 വയസുകാരനായ കളത്തിക്കണ്ടി രജീഷിനെ സുഹൃത്തിൻ്റെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.വിവരം അറിഞ്ഞ് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തില്‍ രജീഷിന്റെ സുഹൃത്തുക്കളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു, സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് പ്രതീക്ഷ.

Advertisements

Hot Topics

Related Articles