കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞ് വീണ് അപകടം; ന്യൂറോ സർജറി ഒ.പിയിൽ പാരപെറ്റിന്റെ ഭാഗം ഇടിഞ്ഞു വീണ് പത്തനംതിട്ട സ്വദേശിയ്ക്ക് പരിക്ക്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും കെട്ടിടത്തിന്റെ സീലിംങ് അടർന്ന് വീണ് അപകടം. അപകടത്തിൽ പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് കുമാറിന് (47) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിന്റെ ഒപിയിൽ ആശാ സുരേഷിനൊപ്പം പരിശോധനയ്ക്കായി എത്തിയതായിരുന്നു സനീഷ് കുമാർ. ഈ സമയത്താണ് പാരപ്പെറ്റിന്റെ സീലിംങിലെ ഒരു ഭാഗം അടർന്നു സനീഷിന്റെ ദേഹത്തേയ്ക്ക് വീണത്. തുടർന്ന് ഇദ്ദേഹത്തിന് പരിക്കേൽക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകി.

Advertisements

Hot Topics

Related Articles