കൊച്ചി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബിന് ക്രൂര മര്‍ദനമേറ്റതായി പരാതി. ജില്ലാ കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ കമറുദ്ദീൻ, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും, കണ്ടാൽ അറിയാവുന്ന മറ്റു രണ്ടുപേർക്കും എതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു.ജില്ലാ കമ്മിറ്റി യോഗത്തിനിടെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പിച്ചതിനാലാണ് കേസ്. ഗുരുതരമായ പരിക്കേറ്റ ജേക്കബ്ബിനെ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 3.45ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Advertisements


