അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വൈയ്ക്കത്തില്ലത്ത് ബസ് കാത്തിരിപ്പ് ഉദ്ഘാടനം ചെയ്തു

തിരുവല്ല :
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം പഞ്ചായത്തിൽ ആൻ്റോ ആൻ്റണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
അന്തർ സംസ്ഥാന ബസുകൾ ഉൾപ്പെടെ നിർത്താറുള്ള വൈയ്ക്കത്തില്ലം ജംഗ്ഷനിൽ നിർമ്മാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശൈലേഷ് മങ്ങാട്ട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിജോ ചെറിയാൻ, പ്രീതി മോൾ, ഗ്രേസി അലക്സാണ്ടർ, വൈശാഖ് പി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല, യു ഡി എഫ് ചെയർമാൻ വർഗ്ഗീസ് മാമ്മൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ആർ ജയകുമാർ, കെ.ജെ മാത്യു, എ പ്രദീപ് കുമാർ, അനിൽ സി ഉഷസ് , ഉണ്ണികൃഷ്ണൻ നായർ, അഭിലാഷ് വെട്ടിക്കാടൻ, രൻജു വി എസ് എന്നിവർ പ്രസംഗിച്ചു .

Advertisements

Hot Topics

Related Articles