62,000 കോടിയിലധികം രൂപയുടെ, യുവജന വികസനം ; യുവജന കേന്ദ്രീകൃത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: രാജ്യമെമ്ബാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നല്‍കിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശല്‍ ദീക്ഷന്ത് സമാരോഹും പരിപാടിയില്‍ ഉള്‍പ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളില്‍ നിന്നും ദേശീയതലത്തില്‍ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. 60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം -സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐ ടി ഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Advertisements

ഐ ടി ഐകളുടെ വമ്ബൻ നവീകരണം ലക്ഷ്യം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

200 ഹബ് ഐ ടി ഐകളും 800 സ്പോക്ക് ഐ ടി ഐകളും അടങ്ങുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയില്‍ രാജ്യത്തുടനീളമുള്ള 1,000 ഗവണ്‍മെന്റ് ഐ ടി ഐകളുടെ നവീകരണമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഹബ്ബും ശരാശരി നാല് സ്‌പോക്കുകളുമായി ബന്ധിപ്പിക്കപ്പെടും, വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍, ആധുനിക ട്രേഡുകള്‍, ഡിജിറ്റല്‍ പഠന സംവിധാനങ്ങള്‍, ഇൻകുബേഷൻ സൗകര്യങ്ങള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ക്ലസ്റ്ററുകള്‍ സൃഷ്ടിക്കപ്പെടും. വിപണി ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫലത്തെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വികസനം ഉറപ്പാക്കിക്കൊണ്ട് ആങ്കർ ഇൻഡസ്ട്രി പങ്കാളികള്‍ ഈ ക്ലസ്റ്ററുകള്‍ കൈകാര്യം ചെയ്യും. നൂതനാശയ കേന്ദ്രങ്ങള്‍, ട്രെയിനർമാരുടെ പരിശീലന സൗകര്യങ്ങള്‍, ഉല്പാദന യൂണിറ്റുകള്‍, പ്ലേസ്‌മെന്റ് സേവനങ്ങള്‍ എന്നിവയും ഹബ്ബുകളില്‍ ഉണ്ടായിരിക്കും, അതേസമയം സ്‌പോക്കുകള്‍ പ്രാപ്യത വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മൊത്തത്തില്‍, പിഎം-സേതു ഇന്ത്യയുടെ ഐടിഐ ആവാസവ്യവസ്ഥയെ പുനർനിർവചിക്കും, ഇത് ലോക ബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും ആഗോള സഹ-ധനസഹായത്തോടെ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ളതും വ്യവസായ മാനേജ്‌മെന്റുള്ളതുമാക്കി മാറ്റും. പദ്ധതി നടപ്പാക്കലിന്റെ ആദ്യ ഘട്ടത്തില്‍ പട്‌നയിലെയും ദർഭംഗയിലെയും ഐടിഐകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

നവോദയ വിദ്യാലയങ്ങളിലടക്കം 1200 വൊക്കേഷണല്‍ സ്കില്‍ ലാബുകള്‍

34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലുമായി സ്ഥാപിച്ചിട്ടുള്ള 1,200 വൊക്കേഷണല്‍ സ്കില്‍ ലാബുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദൂര, ഗോത്ര മേഖലകളിലുള്ളവർ ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികള്‍ക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്‌ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ 12 മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കാൻ ഈ ലാബുകള്‍ സഹായിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020, സിബിഎസ്‌ഇ പാഠ്യപദ്ധതി എന്നിവയുമായി യോജിപ്പിച്ച്‌, വ്യവസായ പ്രസക്തമായ പഠനം നല്‍കുന്നതിനും തൊഴിലവസരങ്ങള്‍ക്കുള്ള ആദ്യകാല അടിത്തറ സൃഷ്ടിക്കുന്നതിനുമായി 1,200 വൊക്കേഷണല്‍ അധ്യാപകരെ പരിശീലിപ്പിക്കുന്നതും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിന്റെ സമ്ബന്നമായ പൈതൃകത്തെയും യുവജന ജനസംഖ്യയെയും പ്രതിഫലിപ്പിക്കുന്ന പരിവർത്തനാത്മക പദ്ധതികള്‍ക്കായിരിക്കും പരിപാടിയുടെ പ്രത്യേക ഊന്നല്‍. ബിഹാറിന്റെ നവീകരിച്ച മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായത ഭട്ട യോജന പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി പ്രകാരം എല്ലാ വർഷവും അഞ്ച് ലക്ഷത്തോളം ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ട് വർഷത്തേക്ക് 1,000 രൂപ പ്രതിമാസ അലവൻസും സൗജന്യ നൈപുണ്യ പരിശീലനവും ലഭിക്കും. 4 ലക്ഷം രൂപ വരെ പൂർണ്ണമായും പലിശരഹിത വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന പുനർരൂപകല്‍പ്പന ചെയ്ത ബിഹാർ സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും, ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്ബത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും. പദ്ധതി പ്രകാരം 3.92 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ ഇതിനകം 7,880 കോടിയിലധികം രൂപയുടെ വായ്പകള്‍ നേടിയിട്ടുണ്ട്. സംസ്ഥാനത്തെ യുവജന ശാക്തീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, അവരുടെ കഴിവുകള്‍ വിനിയോഗിക്കുന്നതിനും ലക്ഷ്യമിട്ട് 18 നും 45 നും ഇടയില്‍ പ്രായമുള്ളവർക്കായി രൂപീകരിക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി കമ്മീഷനായ ബിഹാർ യുവ ആയോഗ്, പ്രധാനമന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമായ ഒരു തൊഴില്‍ ശക്തി സൃഷ്ടിക്കുന്നതിനായി വ്യവസായാധിഷ്ഠിത കോഴ്‌സുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നല്‍കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ബിഹാറിലെ ജൻ നായക് കർപൂരി താക്കൂർ സ്‌കില്‍ യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മേഖലകള്‍ മികച്ചതാക്കുക എന്ന ദർശനത്തോടെ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പിഎം-യുഎസ്‌എച്ച്‌എ (പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ) പ്രകാരം ബിഹാറിലെ നാല് സർവകലാശാലകളായ പട്‌ന യൂണിവേഴ്‌സിറ്റി, മധേപുരയിലെ ഭൂപേന്ദ്ര നാരായണ്‍ മണ്ഡല്‍ യൂണിവേഴ്‌സിറ്റി, ചപ്രയിലെ ജയ് പ്രകാശ് വിശ്വവിദ്യാലയം, പട്‌നയിലെ നളന്ദ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പുതിയ അക്കാദമിക്, ഗവേഷണ സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 160 കോടി രൂപ അനുവദിച്ച ഈ പദ്ധതികള്‍ക്കൊപ്പം, ആധുനിക അക്കാദമിക് അടിസ്ഥാന സൗകര്യങ്ങള്‍, നൂതന ലബോറട്ടറികള്‍, ഹോസ്റ്റലുകള്‍, മള്‍ട്ടി ഡിസിപ്ലിനറി പഠനം എന്നിവ സാധ്യമാക്കുന്നതിലൂടെ 27,000 ത്തിലധികം വിദ്യാർത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.

എൻഐടി പട്നയിലെ ബിഹ്ത കാമ്ബസ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. 6,500 വിദ്യാർത്ഥികളെ വഹിക്കാൻ ശേഷിയുള്ള ഈ കാമ്ബസില്‍ 5G യൂസ് കേസ് ലാബ്, ഐഎസ്‌ആർഒയുമായി സഹകരിച്ച്‌ സ്ഥാപിതമായ ഒരു റീജിയണല്‍ അക്കാദമിക് സെന്റർ ഫോർ സ്പേസ്, ഒമ്ബത് സ്റ്റാർട്ടപ്പുകളെ ഇതിനകം പിന്തുണച്ചിട്ടുള്ള ഒരു ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ എന്നിവയുള്‍പ്പെടെ വിപുലമായ സൗകര്യങ്ങളുണ്ട്. ബിഹാർ ഗവണ്‍മെന്റില്‍ പുതുതായി നിയമിക്കപ്പെട്ട 4,000-ത്തിലധികം ഉദ്യോഗാർത്ഥികള്‍ക്ക് പ്രധാനമന്ത്രി നിയമന കത്തുകള്‍ വിതരണം ചെയ്യും. മുഖ്യമന്ത്രി ബാലക്/ബാലിക സ്കോളർഷിപ്പ് പദ്ധതി പ്രകാരം 9, 10 ക്ലാസുകളിലെ 25 ലക്ഷം വിദ്യാർത്ഥികള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി 450 കോടി രൂപയു‌ടെ സ്കോളർഷിപ്പുകള്‍ അനുവദിക്കുകയും ചെയ്യും. ഈ നൂതന സംരംഭങ്ങള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ഗണ്യമായ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംരംഭകത്വം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച്‌, രാജ്യത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ പാകുക എന്നതാണ് ലക്ഷ്യം. ബിഹാറില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്‌, പ്രാദേശികമായും ദേശീയമായും വളർച്ചയ്ക്ക് സംഭാവന നല്‍കുന്ന നൈപുണ്യമുള്ള മനുഷ്യശക്തിയുടെ കേന്ദ്രമായി സംസ്ഥാനം വികസിക്കാൻ സാധ്യതയുണ്ട്.

Hot Topics

Related Articles