പായിപ്പാട് എസ് ഡി പി ഐ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

പായിപ്പാട് : ഫലസ്തീൻ മണ്ണിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശത്തിനെതിരെ പൊരുതുന്ന പോരാളികൾക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് എസ്.ഡി.പി.ഐ പായിപ്പാട് കമ്മിറ്റി ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പൊതുസമ്മേളനത്തിൽ എസ്ഡിപിയെ പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് പി.എ അധ്യക്ഷത വഹിച്ചു.

Advertisements

പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എംഡി ബാബു, കോട്ടയം ജില്ല സെക്രട്ടറി അമീർ ഷാജി ഖാൻ, പായിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ കരുണാകരൻ, തിരുവല്ല മണ്ഡലം ഓർഗനൈസർ അബ്ദുൽ വാഹിദ്, തിരുവല്ല മണ്ഡലം പ്രസിഡന്റ് അബ്ദുൽസലിം, ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് അൻസാരി കെ എ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് സലീം, വിമൺ ഇന്ത്യ മൂവ്മെന്റ് പഞ്ചായത്ത് പ്രസിഡന്റ് ജസീല ഹാഷിം, സെക്രട്ടറി ജാസ്മി നിസാർ തുടങ്ങിയവർ സംസാരിച്ചു.റാലിയിൽ കുട്ടികളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. ഐക്യദാർ റാലി ബഥേൽ പടിയിൽ നിന്നും ആരംഭിച് പായിപ്പാട്ട് കവലയിൽ സമാപിച്ചു.

Hot Topics

Related Articles