മധ്യപ്രദേശ്: മാധ്യമപ്രവർത്തകനെന്ന പേരിൽ എത്തിയയാൾ ട്രാൻസ്ജൻഡറിനെ ബലാൽസംഗം ചെയ്തെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ 25 ട്രാൻസ്ജൻഡേഴ്സ് ഫിനൈൽ കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രി നന്ദലാൽപുരയിലെ ദേരയിലാണ് സംഭവം.ഫിനൈൽ കുടിച്ചവരെ ഉടൻ എം.വൈ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.മാധ്യമപ്രവർത്തകനെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്തിരുന്നു. എങ്കിലും പ്രതിഷേധം തുടർന്ന ട്രാൻസ്ജൻഡർ സംഘം ആശുപത്രിക്ക് സമീപം ഫിനൈൽ കുടിച്ചതായി പൊലീസ് പറഞ്ഞു.
പിന്നീട് ഇവർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. മാധ്യമപ്രവർത്തകരുടെ നേരെയും മണ്ണെണ്ണയൊഴിച്ചുവെന്നതാണ് ദൃക്സാക്ഷികളുടെ മൊഴി.ട്രാൻസ്ജൻഡർ സമൂഹത്തിലെ പായൽ ഗുരു, സീമ ഗുരു എന്നീ വിഭാഗങ്ങൾ തമ്മിലുള്ള പഴയ സംഘർഷമാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതോടൊപ്പം മതപരിവർത്തനവുമായി ബന്ധപ്പെട്ട വിവാദങ്ങളും വിഷയത്തെ കൂടുതൽ ഗൗരവത്തിലാക്കിയതായി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമൂഹാംഗങ്ങൾ ഒരുമിച്ചിരുന്ന മുറിയിൽ ഫ്ലോർ ക്ലീനർ കുടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് കലക്ടർ ശിവം വർമ്മ അറിയിച്ചു.സംഭവത്തെത്തുടർന്ന് നൂറുകണക്കിന് ട്രാൻസ്ജൻഡർ അംഗങ്ങൾ നന്ദലാൽപുരയിലും എം.വൈ. ആശുപത്രിയിലുമെത്തി മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധം തുടർന്നു. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ഇവർ ആക്രമിച്ചുവെന്ന് റിപ്പോർട്ടുണ്ട്.


