നെന്മാറ സജിത വധക്കേസ്: ശിക്ഷാവിധി മറ്റന്നാൾ; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍

നെന്മാറ: നെന്മാറ സജിത വധക്കേസിൽ ശിക്ഷാവിധി മറ്റന്നാൾ. വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ. അഞ്ച് മാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ കൊലപാതകം,അതിക്രമിച്ചു കടക്കൽ,തെളിവു നശിപ്പിക്കൽ, എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.തന്റെ ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും കാരണം സജിതയാണെന്നാരോപിച്ചാണ് 2019 ഓഗസ്‌റ്റ് 31 നു ചെന്താമര ക്രൂരകൃത്യം നടത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് 2025 ജനുവരി 27 നു സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്‌മിയെയും ചെന്താമര കൊലപ്പെടുത്തിയത്.

Advertisements

Hot Topics

Related Articles