കോഴിക്കോട് വെയർഹൗസ് തീപിടുത്തം:ബ്ലീച്ചിംഗ് പൗഡർ അശാസ്ത്രീയ സംഭരണമാണ് അപകടത്തിന് പ്രധാന കാരണമെന്ന്; റിപ്പോർട്ട്

കോഴിക്കോട്: 2023-ൽ കോഴിക്കോട് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (KMSCL) മൂന്നു വെയർഹൗസുകളിൽ സംഭവിച്ച തീപിടിത്തത്തിന് പ്രധാന കാരണം ബ്ലീച്ചിങ് പൗഡർ അശാസ്ത്രീയമായി സംഭരിച്ചിരിക്കുന്നതാണെന്ന് വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് കണ്ടെത്തി. ഇതോടെ 9.3 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ഒരു ഫയർ ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായും സ്ഥിരീകരിച്ചു.റിപ്പോർട്ടിൽ, വൈദ്യുതി ഷോട്ട് സർക്യൂട്ടോ, വൈദ്യുത തകരാറുകളോ തീപിടിത്തത്തിന് കാരണമല്ലെന്ന് വ്യക്തമായി പറയുന്നുണ്ട്.

Advertisements

മറുവശത്ത്, മഴവെള്ളം മേൽക്കൂരയിലെ ചോർച്ച വഴിയും, സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും, ഘടനാപരമായ പിഴവുകളും, വലിയ തോതിലുള്ള ബ്ലീച്ചിങ് പൗഡർ സംഭരണവും തീ പടർന്നതിന് പ്രധാന കാരണങ്ങളായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.വിശദമായ അന്വേഷണത്തിന് ഡ്രഗ്‌സ് കൺട്രോൾ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘം ചുമതലയേറ്റിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിങ്ങനെ 2023 മെയ് മാസത്തിൽ 10 ദിവസത്തിനുള്ളിൽ ഈ വെയർഹൗസുകളിൽ തീപിടിത്തം ഉണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്തിമ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച്, തിരുവനന്തപുരത്ത് 45,000 കിലോഗ്രാം, കൊല്ലത്ത് നിന്ന് 42,500 കിലോഗ്രാം, ആലപ്പുഴയിൽ നിന്ന് 64,000 കിലോഗ്രാം ബ്ലീച്ചിങ് പൗഡറാണ് സംഭരിച്ചിരുന്നത്. കാലഹരണപ്പെട്ട മരുന്നുകളും എളുപ്പം തീപിടിക്കുന്ന സാനിറ്റൈസറുകളും ഉൾപ്പെടെ വലിയ അളവിൽ സംഭരിക്കപ്പെട്ടിരുന്നു. തീപിടിത്തത്തിന് മുൻപ് പെയ്ത മഴയും ഈർപ്പം കൂടിയ കാലാവസ്ഥയും അപകട സാധ്യത കൂട്ടിയതായി റിപ്പോർട്ട് പറയുന്നു.കൂടാതെ, മൂന്ന് വെയർഹൗസുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോ ഘടനാപരമായ സുരക്ഷിതത്വമോ ഉണ്ടായിരുന്നില്ല.

ദുരന്ത സാധ്യത സൂചിപ്പിച്ചെങ്കിലും മുൻകൂട്ടി നടപടിയെടുത്തിട്ടില്ലാത്തതും വലിയ ദുരന്തത്തിന് വഴി ഒരുക്കി.വീഡിയോ ഷോർട്ട്കട്ട് സാധ്യത ഇല്ലാത്തതിനാൽ, തീപിടിത്തത്തിന് പ്രധാന കാരണം രാസവസ്തുക്കളുടെ ഈർപ്പുമായി സമ്പർക്കം എന്നതാണ്. ഉത്തർപ്രദേശിലെ ബങ്കെ ബിഹാറി കെമിക്കൽസിൽ നിന്ന് ബ്ലീച്ചിങ് പൗഡർ വാങ്ങിയിരുന്ന കമ്പനി, തീപിടിത്തത്തിന് ശേഷം തടഞ്ഞു വെച്ചിരുന്ന തുക കോടതിയുടെ മാർഗ്ഗത്തിൽ തിരികെ വാങ്ങിയിരുന്നു.

Hot Topics

Related Articles