കോട്ടയം : ജില്ലയിലെ ഭൂരിഭാഗം സ്കുളുകളിലും ഭക്ഷണശാലകൾ ആര൦ഭിക്കുകയും അതുവഴി ജങ്ക് ഫുഡുകളും കോളകളും അധിക മധുരമുള്ള മിഠായികളു൦ വിൽപ്പന നടത്തുന്നത് വ്യാപകമാണ്. ഇതുവഴി കുട്ടികളിൽ അമിതമായി മധുരത്തോടുള്ള ആസക്തി വർദ്ധിച്ചുവരികയാണ്. ഈ സാഹചരൃത്തിൽ സ്കൂളുകളിൽ ഷുഗർ ബോർഡ് സ്ഥാപിച്ചു കൊണ്ട് അമിത മധുരത്തിന്റെ ഉപയോഗത്തിൽ നിന്നു വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു. സ്കൂളുകളിലെ ക്യാന്റീനുകളിൽ നാടൻ ഭക്ഷണവിഭവങ്ങൾ മാത്രം വിൽപ്പന നടത്താൻ കർശന നിർദ്ദേശം നൽകണമെന്ന് ആവശൃപ്പെട്ടു വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായും എബി ഐപ്പ് പറഞ്ഞു.
Advertisements


