ഫോട്ടോ:കുലശേഖരമംഗലം ഗവൺമെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈക്കം ഉപജില്ല ശാസ്ത്രോത്സവം മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി ഉദ്ഘാടനം ചെയ്യുന്നു
വൈക്കം:പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവത്തിന്റെ വൈക്കം ഉപജില്ലാമത്സരങ്ങള്‍ ആരംഭിച്ചു. കുലശേഖരമംഗലം ഗവൺമെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ശാസ്ത്രോത്സവം മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിമുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.സലില,പഞ്ചായത്ത് അംഗങ്ങളായ ബിന്ദുപ്രദീപ്,സീമബിനു, പോൾതോമസ്,എഇഒ കെ.സി.ദീപ, പ്രിൻസിപ്പൽ എൻ.അനിത,ഹെഡ്മിസ്ട്രസ് കെ.എം. വിജയലക്ഷ്മി, മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, പി.ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന്
24 -10-25 വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.സലില അധ്യക്ഷത വഹിക്കും.


