കോട്ടയം: പുതുപ്പള്ളി വിശ്വകർമ്മ ക്ഷേത്രഭാരവാഹികൾ ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണസഹായി സക്ഷമയിലൂടെ ദേവദേവ് എന്ന കുട്ടിക്ക് നൽകി. പരിപാടിയിൽ സക്ഷമ കോട്ടയം താലൂക്ക് സെക്രട്ടറി രാധിക മോഹൻ, ജോയിൻ്റ് സെക്രട്ടറി എം. മഹേഷ്, സമിതി അംഗം ടി.കെ അനിൽകുമാർ എന്നിവരും ക്ഷേത്രഭരണസമിതി അംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി രാധിക സക്ഷമയെ പരിചയപ്പെടുത്തുകയും നേത്രദാനത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ക്ഷേത്രഭരണ സമിതി അംഗം രഘു മോൻ ആണ് ശ്രവണ സഹായി നൽകിയത്.
Advertisements


