കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഷഷ്ഠിവ്രതവും സ്കന്ദ ഷഷ്ഠിയാഘോഷവും നടന്നു.
സുബ്രഹ്മണ്യപ്രീതിയ്ക്കായി നടത്തുന്നഏറ്റവും പ്രധാനവഴിപാടാണ് ഷഷ്ഠിവ്രതം. 6 ദിവസത്തെ വ്രതമാചരിച്ചാണ്
സ്കന്ദ ഷഷ്ഠിയാഘോഷത്തിൽഭക്ത ജനങ്ങൾ പങ്കുകൊള്ളുന്നത് . 6 ഷഷ്ഠിവ്രതമെടുക്കുന്നതിന് തുല്യമാണ് ഒരു സ്കന്ദ ഷഷ്ഠിയെന്നാണ് വിശ്വാസം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രാവിലെ മുതൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഭക്തിനിർഭരമായ ഈ ചടങ്ങിൽ പങ്കെടുത്തത്. ഷഷ്ഠി പൂജ,പാനക പൂജ ,സുബ്രഹ്മണ്യ പൂജ, പഞ്ചാമൃതം, പായസം ,നാരങ്ങാസമർപ്പണം ,നെയ്യ് വിളക്ക്തുടങ്ങിയ വഴിപാടുകളും പനിനീർ, നെയ്യ്,പാൽ,കരിക്ക്, നല്ലെണ്ണ, ഭസ്മം തുടങ്ങിയ നിവേദ്യങ്ങളുടെ അഭിഷേകവുംസ്കന്ദ ഷഷ്ഠിക്ക് പ്രധാനമാണ്. സ്കന്ദ ഷഷ്ഷ്ഠിയോടാനുബന്ധിച്ച് മാത്രമാണ് അതിവിശിഷ്ടവുംഭക്തിനിർഭരവുമായഭഗവാന്റെ തങ്കരഥത്തിൽ എഴുന്നെള്ളത്ത് പകൽ സമയത്തു നടത്തുന്നത്. അവസാനഘട്ടം നടക്കുന്ന
തങ്കരഥ എഴുന്നള്ളിപ്പ് സ്കന്ദ ഷഷ്ഠിയുടെ മാത്രം പ്രത്യേകതയാണ്. അല്ലാത്ത അവസരത്തിൽ ദീപാരാധനയ്ക്കു ശേഷം മാത്രമേ തങ്കരഥ എഴുന്നുള്ളിപ്പ് നടത്താറുള്ളൂ.


