നാട്ടകം ആയുർവേദ ആശുപത്രി പുതിയ പേ-വാർഡ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു : ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർഹിച്ചു

കോട്ടയം സർക്കാരിന്റെ നയം ഏവരെയും ചേർത്തു പിടിക്കുന്നതെന്നു മന്ത്രി വീണാ ജോർജ്. നാട്ടകം ആയുർവേദ ആശുപത്രി യുടെ പുതിയ പേ-വാർഡ് ബ്ലോക്ക് നിർമാണോദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ശിലാസ്ഥാപന ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃ ഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ ബിന്ദു സന്തോഷ് കുമാർ, ദീപാ മോൾ, സി.ജി.രഞ്ജിത്ത്, കെ.ശങ്കരൻ, നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ശരണ്യ ഉണ്ണിക്കൃഷ്ണൻ, സീനിയർ മെഡിക്കൽ ഓഫിസർ ഡോ. എച്ച്.മുഹ്സീന എന്നിവർ പ്രസംഗിച്ചു. നാഷനൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പ് നൽ കുന്ന ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നഗരസഭ നിർമാണമേൽനോട്ടം വഹിക്കും.

Advertisements

സാധാരണ ഉദ്ഘാടന പരിപാടി കളിൽ ചായ, കാപ്പി, ചെറുകടി എന്നിവയാണു നൽകുക. എന്നാൽ നാട്ടകം ആയുർവേദ ആശുപത്രിയുടെ പേവാർഡ് നിർമാണോദ്ഘാടനം ചടങ്ങിനെ ത്തിയവർക്കെല്ലാം ‘ദ്രാക്ഷാദിപാനകം’ ആണ് കുടിക്കാൻ നൽകിയത്. ദ്രാക്ഷാദി കഷായപ്പൊടി ഉപ യോഗിച്ച് പ്രത്യേകം തയാറാ ക്കിയ ലായനിയിലേക്കു ശർക്കര യും കരിപ്പെട്ടിയും തേനും ചേർ ക്കും. ഉന്മേഷം നിലനിർത്താനാ ണ് ഈ പാനീയമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Hot Topics

Related Articles