ന്യൂഡൽഹി: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ പ്രഭാത നടത്തത്തിനിടെ സിപിഎം നേതാവ് കൊല്ലപ്പെട്ട്. കർഷക സംഘടനയുടെ മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി സാമിനേനി രാമറാവുവാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ചിന്തകാനി മണ്ഡലത്തിലുള്ള പത്തർലപാട് പ്രദേശത്താണ് കൊലപാതകം നടന്നത്.പ്രഭാത നടത്തത്തിന് ഇറങ്ങിയ രാമറാവുവിനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഖമ്മം പൊലീസ കമ്മീഷണർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി പ്രദേശത്ത് വൻ പൊലീസ് സംഘത്തെ നിയമിച്ചിട്ടുണ്ട്.
രാമറാവു രണ്ട് തവണ കർഷക അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായിട്ടുണ്ട്. പത്തർലപാട് പ്രദേശത്തെ സർപഞ്ച് സ്ഥാനവും വഹിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പൊറ്റിനേനി സുദർശൻ, പൊന്നം വെങ്കിടേശ്വര റാവു ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാമറാവുവിന്റെ വീട്ടിലെത്തി.


