സര്‍ക്കാര്‍ ആശുപത്രി ഇനി മറ്റൊര് ലെവലിലേക്ക്; ഏഴ് കോടിയുടെ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം:ജനറൽ ആശുപത്രിയുടെ കിടത്തി ചികിത്സാ വിഭാഗത്തിന് പുതിയ ബ്ലോക്ക് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപയുടെ ഭരണാനുമതി നൽകി. നവകേരള സദസിൽ ജനങ്ങൾ ഉയർത്തിയ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം.രണ്ടുനിലകളായി രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ ബ്ലോക്കിന്റെ താഴത്തെ നിലയും മുകളിലെ നിലയുടെ ഭാഗികഭാഗവുമാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. നിലവിലുള്ള ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ വാസ്തുവിദ്യാ വിഭാഗം പ്രോജക്ട് രൂപപ്പെടുത്തിയിരിക്കുന്നത്.

Advertisements

പുതിയ കെട്ടിടം നിലവിലുള്ള ചികിത്സാ സൗകര്യങ്ങൾക്ക് കൂടുതൽ കരുത്ത് പകരും എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Hot Topics

Related Articles