സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി

കോട്ടയം: സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നടത്തി. കുടുംബ സംഗമം കോട്ടയം മുൻസിപ്പൽ വൈസ് ചെയർമാൻ ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് സി.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി ഏ.ജി.തങ്കപ്പൻ മുഖ്യ പ്രസംഗവും കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാർ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി.

Advertisements

പി.ജി.ആർ.റിക്രിയേഷൻ ക്ലബ് പ്രസിഡൻ്റ് എം.ജി.ശശിധരൻ, ട്രസ്റ്റ് സെക്രട്ടറി പി.അനിൽകുമാർ, വൈസ് പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ, ജോയിൻ്റ് സെക്രട്ടറി സുനിൽ വള്ളപ്പുര, എക്സിക്യൂട്ടിവ് അംഗങ്ങളായ അഡ്വ.കെ.എ.പ്രസാദ്, കെ.കെ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.  ട്രസ്റ്റ് ഭാരവാഹികളായി ഏ.ജി.തങ്കപ്പൻ(രക്ഷാധികാരി), സി.പി.സുരേഷ്(വൈസ് പ്രസിഡൻ്റ്), അഡ്വ.ശാന്താറാം റോയി തോളൂർ(വൈസ് പ്രസിഡൻ്റ്), പി.അനിൽകുമാർ(സെക്രട്ടറി), സുനിൽ വള്ളപ്പുര(ജോയിൻ്റ് സെക്രട്ടറി), പി.വി.വിനോദ്(ട്രഷറർ), അഡ്വ.കെ.എ.പ്രസാദ്, റിജേഷ് സി.ബ്രീസ് വില്ല, സുരേഷ് വട്ടയ്ക്കൽ, ഷാജി ശ്രീശിവം, ഏ.പി.മണി, എ.സി.സഹദേവൻ, ശശിധരൻ സിത്താര, കെ.കെ.പ്രസാദ്, റ്റി.വി.ഷാജിമോൻ, സി.എസ്.സുരേഷ്മോൻ, ഷാജുകുമാർ തമ്പലക്കാട്, റ്റി.കെ.രാജൻ, പ്രസാദ് കൂരോപ്പട, തുളസിദാസ് മണർകാട്( എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Hot Topics

Related Articles