കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആശാരിമുക്ക് , അമര എന്നീ   ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,മഞ്ഞാടി ടെംപിൾ ,പറുതലമറ്റം,പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, GISAT,നോങ്ങൽ എന്നീ ഭാഗങ്ങളിൽ  രാവിലെ  9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങും. 

Advertisements

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കലുങ്ക്, കണ്ണാന്തറ, ഗുരു മന്ദിരം, പട്ടത്താനം, അമ്പാടി, കരികുളങ്ങര, ചെമ്പകശ്ശേരി  എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക്  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കനകക്കുന്ന്  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പാലക്കലോ ടിപ്പടി,കൊച്ചുമറ്റം,ചൂരകുറ്റി  എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള    നാല്കവല ,ദാമോദരൻപടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles