കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 10 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 10 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  അമ്പലം, പാറപ്പുറം, കസ്തൂർബാ, ആറാട്ടുകടവ്, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക്  രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Advertisements

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുറിയാങ്കൽ പടി, ചെന്നാമറ്റം  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനക്കുഴി,  മലകുന്നം, പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കോയിപ്പുറം, ചന്ദ്രത്തിൽപടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേബിൾ മെയിൻ്റനൻസ് ഉള്ളതിനാൽ കടുവാമൂഴി ,വാക്കാപ്പറമ്പ് ,വാഴ മറ്റം ,സബ് സ്റ്റേഷൻ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,പുന്നകുന്ന്,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ , പുത്തൻചന്ത , മാളിയേക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. 

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടിക്കുന്ന്,ചമ്പക്കര,വോഡാഫോൺ,വിഷൻ ഹോണ്ട(സിമന്റ് കവല ),ചൂളക്കവല   എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക്  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് , എരുമ ഫാം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയും വളയംക്കുഴി, അമര എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, എം ഒ സി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles