കോട്ടയം: നഗരസഭയിൽ എൽ.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി. നഗരസഭയിലെ ആകെയുള്ള 53 സീറ്റിൽ 39 സീറ്റിൽ സി.പി.എം മത്സരിക്കും. എട്ടിടത്താണ് സി.പി.ഐ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. അഞ്ചു സീറ്റിൽ കേരള കോൺഗ്രസ് എമ്മും, ഒരു സീറ്റിൽ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗവും ജനവിധി തേടും.
കോട്ടയം നഗരസഭയിലെ മൂന്നാം വാർഡ് പാറമ്പുഴ, എട്ടാം വാർഡ് എസ്.എച്ച് മൗണ്ട്, 29 ആം വാർഡ് ചിങ്ങവനം, 30 ആം വാർഡ് പാലമ്മൂട്, 40 ആം വാർഡ് പുളിനാക്കിൽ എന്നീ വാർഡുകളിലാണ് ഇക്കുറി കേരള കോൺഗ്രസ് എം. സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം 42 ആം വാർഡിലാണ് മത്സരിക്കുന്നത്. 53 ആം വാർഡ് ഗാന്ധി നഗർ സൗത്ത്, രണ്ടാം വാർഡ് സംക്രാന്തി, 16 ആം വാർഡ് ദേവലോകം, 46 ആം വാർഡ് കാരാപ്പുഴ , നാഗമ്പടം്, 25 കാക്കൂർ മുത്തൻമാലി, 28 ആം വാർഡ് പന്നിമറ്റം, 31 പുത്തൻപാലം എന്നീ വാർഡുകളിലാണ് സിപിഐ ജനവിധി തേടുക. ബാക്കിയുള്ള വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികളും മത്സരിക്കും.


