കോട്ടയം കുറുപ്പന്തറയിൽ ടോറസ് ബൈക്കിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം ; മരിച്ചത് കുറുപ്പന്തറ സ്വദേശിയായ യാത്രക്കാരൻ; വീഡിയോ കാണാം

കോട്ടയം : ഏറ്റുമാനൂർ കുറുപ്പന്തറയിൽ ടോറസ് ബൈക്കിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയിൽ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുറുപ്പന്തറ ജംഗ്ഷനിലെ ബാങ്കിൽ നിന്നും ഇറങ്ങി
ബൈക്ക് എടുത്ത് മുന്നോട്ട്
സഞ്ചരിക്കവേ പിന്നിൽ നിന്നെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.

Advertisements

ടോറസിനടിയിൽ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തിൽ, കാലിന് ഗുരുതരമായി പരിക്കേറ്റ രക്തം വാർന്ന് കിടന്ന ജയിംസിനെ ഉടൻതന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
താമസിക്കാതെ മരിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതവും തടസമുണ്ടായി.പിന്നീട് അഗ്നിശമന സേന ടോറസ് മാറ്റി റോഡ് കഴുകിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൺസ്ട്രക്ഷൻ കരാർ കമ്പനിയിലെ ജീവനക്കാരനാണ് ജയിംസ്.

Hot Topics

Related Articles