തിരുവനന്തപുരം: തിരുവനന്തപുരത്തെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. രാഷ്ട്രീയ കാരണങ്ങളാൽ പേരുവെട്ടൽ നടത്തപ്പെട്ടതല്ലെന്ന് ഉറപ്പാക്കണമെന്നും, വൈഷ്ണയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.വൈഷ്ണയുടെ പേരു ഒഴിവാക്കിയ നടപടി അനീതിയാണെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ ഇടക്കാല ഉത്തരവോടെ ഹൈക്കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ചയ്ക്കകം ഉത്തരവിടണമെന്ന് നിർദേശിച്ചു. അതിന് തയ്യാറാകുന്നില്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പും നൽകി.ഉദ്യോഗസ്ഥർ നാളെ നേരിൽ ഹാജരാകണമെന്നും പരാതിക്കാരന് കോടതി നിർദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിൽ കക്ഷി ചേർക്കണമെന്ന തിരുവനന്തപുരം കോർപ്പറേഷന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ വിഷയത്തിൽ കോർപ്പറേഷനിന് പ്രതികാരവകാശമില്ലെന്നും കോടതി വ്യക്തമാക്കി.മുട്ടട വാർഡിലെ വോട്ടർ പട്ടികയിൽനിന്ന് തന്റെ പേര് ഏകപക്ഷീയമായി വെട്ടിയതായി ആരോപിച്ച് വൈഷ്ണ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കെട്ടിട നമ്പർ മാറിയെന്ന കാരണവും, സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പരാതിയും അടിസ്ഥാനമാക്കി പേരുവെട്ടിയതാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഈ നടപടി രാഷ്ട്രീയ സമ്മർദ്ദത്തിൻ്റെ ഫലമാണെന്നും യുവതി ആരോപിച്ചിരുന്നു.


