കോട്ടയം : തിരഞ്ഞെടുപ്പ് തിരക്കിൽ നിൽക്കുന്ന കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മട്ട അരിക്ക് കിലോയിക്ക് കൂടിയത് എഴുരൂപ. അൻപത്തിരണ്ടു രൂപ ആയിരുന്ന വില ഇപ്പോൾ അൻപത്തിഒൻപത് രൂയിൽ എത്തിയിരിക്കുന്നു. അടുത്ത ആഴ്ച വീണ്ടും വില വർദ്ധിപ്പിക്കാൻ മില്ലുടമകൾ നീക്കം തുടങ്ങി. നെല്ലിനു ക്ഷാമ൦ നേരിടുന്നു എന്ന പേരിലാണ് ഇപ്പോഴത്തെ വില വർദ്ധനവ് നെല്ലു സ൦ഭരണത്തിന്റെ പേരിൽ സർക്കാരും മില്ലുടമകളും തമ്മിൽ തർക്കം നടക്കുന്ന സമയത്ത് തന്നെ അരിവില വർദ്ധിപ്പിക്കാൻ മില്ലുടമകൾ തയ്യാറായതിനു പിന്നിൽ ഒത്തുകളി നടന്നിട്ടുണ്ടന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
Advertisements


