ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ വ്യോമാക്രമണം; 13 പേർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനിലെ പലസ്തീൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സനൽകിവരുകയാണെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ–ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.തീരദേശ നഗരമായ സീഡോണിലെ ഐൻ എൽ-ഹിൽവേ അഭയാർഥി ക്യാംപിലേക്കായിരുന്നു വ്യോമാക്രമണം.

Advertisements

മാധ്യമപ്രവർത്തകരുള്‍പ്പെടെ പൊതുജനങ്ങൾക്ക് സ്ഥലത്ത് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ആംബുലൻസുകളും അടിയന്തര സേവനങ്ങളും മാത്രമാണ് പ്രവേശിപ്പിക്കുന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തു. ഹമാസ് പരിശീലന കേന്ദ്രത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഹമാസ് പ്രവർത്തിക്കുന്നിടത്തെല്ലാം സൈന്യം ആക്രമണം തുടരുമെന്നും ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ, ആക്രമണം നടന്നത് ഒരു സ്‌പോർട്സ് ഗ്രൗണ്ടിലാണെന്നും അന്നു യാതൊരു പരിശീലനവും നടന്നിരുന്നില്ലെന്നും ഹമാസ് പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ളയുടെയും ഹമാസിന്റെയും നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസിന്റെ ഡെപ്യൂട്ടി മേധാവിയും സൈനിക വിഭാഗത്തിന്റെ സ്ഥാപകനുമായ സാലിഹ് അരൂരി 2024 ജനുവരി 2ന് ബെയ്‌റൂട്ടിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Hot Topics

Related Articles