മുത്തുസ്വാമിയ്ക്ക് സെഞ്ച്വറി , ജാൻസെന് അർദ്ധ സെഞ്ച്വറി ; എറിഞ്ഞ് മടുത്ത് ഇന്ത്യൻ ബൗളർമാർ; രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ

ഗുവഹാത്തി: ലോക ടെസ്റ്റ് ചാമ്പ്യന്മാരായി ഇന്ത്യയിൽ എത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും പിടിമുറുക്കിയതോടെ ഇന്ത്യ പ്രതിരോധത്തിൽ. ദക്ഷിണാഫ്രിക്കൻ താരം മുത്തുസ്വാമിയുടെ സെഞ്ച്വറിയും, ജാൻസന്റെ സെഞ്ച്വറിയും കൂടി ചേർന്നാണ് ദക്ഷിണാഫ്രിക്കയെ മുന്നിലെത്തിച്ചത്. ഏഴു വിക്കറ്റ് നഷ്ടമാക്കി ദക്ഷിണാഫ്രിക്ക 428 റൺ എടുത്തിട്ടുണ്ട്. 203 പന്ത് നേരിട്ട് 107 റണ്ണുമായി ക്രീസിൽ നങ്കൂരമിട്ട് നിൽക്കുന്ന മുത്തുസ്വാമിയും, 57 പന്തിൽ ആക്രമിച്ച് കളിച്ച് 51 റൺ നേടിയ മാർക്കോ ജാൻസണും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിൽ എത്തിച്ചത്.

Advertisements

ആദ്യ ദിനം ആറു വിക്കറ്റിന് 247 എന്ന സ്‌കോറിനാണ് ദക്ഷിണാഫ്രിക്ക ബാറ്റിംങ് അവസാനിപ്പിച്ചത്. 25 റണ്ണുമായി മുത്തുസ്വാമിയും, ഒരു റണ്ണുമായി വെരിയേനെയുമായിരുന്നു ക്രീസിൽ. രണ്ടാം ദിനം ബാറ്റിംങ് അരംഭിച്ചപ്പോൾ ആദ്യം മുതൽ തന്നെ ഇന്ത്യൻ ബൗളർമാർ പ്രതിരോധത്തിലായിരുന്നു. 104 ആം ഓവറിൽ മുത്തുസ്വാമി അൻപത് കടന്നു. ചായയ്ക്ക് പിരിയുമ്പോൾ മുത്തുസ്വാമി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 131.2 ആം ഓവറിൽ ദക്ഷിണാഫ്രിക്ക 400 കടന്നു, പിന്നാലെ 192 പന്തിൽ മുത്തുസ്വാമി 100 റണ്ണും കടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ മത്സരം ലഞ്ചിന് പിരിയുകയായിരുന്നു. രണ്ടാം ദിനം 45 റൺ എടുത്ത വെരിയാനെയുടെ വിക്കറ്റ് എടുത്തത് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ച ഏക നേട്ടം. ജഡേജയുടെ പന്തിൽ പന്ത് സ്റ്റമ്പ് ചെയ്താണ് വെരിയാനെ പുറത്തായത്. 450 ലേയ്ക്ക് ദക്ഷിണാഫ്രിക്ക അതിവേഗം കുതിയ്ക്കുകയാണ് എന്നാണ് മത്സരത്തിൽ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ മത്സരത്തിൽ പ്രതിരോധത്തിലായിട്ടുണ്ട്.

Hot Topics

Related Articles