പാലത്തായി പോക്സോ കേസ്; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനെ സേവനത്തിൽ നിന്ന് പിരിച്ചുവിട്ടു

തലശ്ശേരി: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ കെ. പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാനൂർ പാലത്തായിയിലെ സ്‌കൂളിൽ അധ്യാപകനായിരുന്ന പത്മരാജനെതിരെ സ്‌കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് നടപടി നടന്നത്.10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രാദേശിക ബിജെപി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിലെ പത്മരാജന് (49) തലശേരി അതിവേഗ സ്പെഷൽ കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചിരുന്നു.

Advertisements

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത്. നാലാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ സ്‌കൂളിലെ ശുചിമുറിയിലിട്ട് മൂന്നു തവണ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെത്തുടർന്ന് അമ്മ പാനൂർ പൊലീസിൽ പരാതി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം നടന്നത് രണ്ടുമാസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയത്.പാനൂർ പൊലീസ് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന്, ക്രൈംബ്രാഞ്ച് അടക്കം നാല് ടീമുകൾ ചേർന്ന് അന്വേഷണം നടത്തി. അവസാന ടീമിന്റേതായിരുന്നു ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്തിമ കുറ്റപത്രം. ക്രൈംബ്രാഞ്ച് നേരത്തെ പോക്സോ ചുമതല ഒഴിവാക്കി കുറ്റപത്രം നൽകിയിരുന്നതിനാൽ സംഭവം വിവാദമായിരുന്നു.

Hot Topics

Related Articles