തദ്ദേശ തെരഞ്ഞെടുപ്പിൽ വിചിത്രമായ നീക്കങ്ങൾ;സിപിഎം നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കോട്ടയം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നാമനിർദേശം നൽകാൻ പാടില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.സിപിഎം നേതാക്കൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമനിർദ്ദേശപത്രങ്ങൾ തള്ളാനും സ്ഥാനാർഥികളെ പിൻവലിപ്പിക്കാനും ശ്രമിക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.

Advertisements

“സിപിഎമ്മിന്റെ നടപടി വിചിത്രമാണ്. സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതിയിൽ സമ്മർദ്ദം ചെലുത്തുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു.ഒപ്പ് വ്യക്തിപരമായി സ്ഥിരീകരിച്ചിട്ടും റിട്ടേണിംഗ് ഓഫീസർമാർ എതിർക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സിപിഎം ഫാസിസ്റ്റ് പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും നീതിപൂർവമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ തടയുകയാണ് ലക്ഷ്യമെന്നും വി.ഡി. സതീശൻ ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്ത് തരത്തിലുള്ള ശ്രമങ്ങളും കാണിച്ചാലും സിപിഎം വിജയിക്കില്ലെന്നും നാമനിർദ്ദേശപത്രങ്ങൾ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles